
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ടി.എൻ.പ്രതാപൻ എം.പി. തൃശൂരിൽ യു.ഡി.എഫിനെതിരെ മോദി
മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും മോദിയെ നേരിടാൻ തൃശൂരിലെ നേതൃത്വം സജ്ജമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയും യു.ഡി.എഫും തമ്മിലാണ് തൃശൂരിലെ മത്സരം. മണിപ്പൂരിലെ വിശ്വാസികളുടെ വേദന മനസിലാക്കിക്കൊടുക്കാൻ പറ്റിയ സ്ഥലം തൃശൂരാണ്.
ആ വേദനയ്ക്ക് ആദ്യ മറുപടി തൃശൂരിലായിരിക്കും. തകർക്കപ്പെട്ട പള്ളിയുടെ രൂപങ്ങൾക്ക് മുന്നിൽ തങ്ങൾ പ്രാർത്ഥിക്കുകയാണ്. മണിപ്പൂരിലെ ജനതയെ ആശ്വസിപ്പിക്കാൻ മോദിക്കായിട്ടില്ല. എത്ര വഴിപാട് ചെയ്യാൻ പ്രോത്സാഹിപ്പിച്ചാലും മോദിയുടെ നിസംഗത മറയ്ക്കാനാവില്ല. കിരീടം കൊണ്ടും വഴിപാട് കൊണ്ടും ആ പാപക്കറ കഴുകിക്കളയാനാവില്ല. വിശ്വാസികളുടെ മനസിലേറ്റ വേദനയാണതെന്നും പ്രതാപൻ പറഞ്ഞു.