തൃശൂർ: സഹോദയ സ്‌കൂൾ കിഡ്‌സ് ഫെസ്റ്റ് 19ന് പാറമേക്കാവ് വിദ്യാമന്ദിറിൽ നടത്തും. ജില്ലയിലെ 75 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്ന് കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള 3,250 കുട്ടികളാണ് പങ്കെടുക്കുകയെന്ന് രക്ഷാധികാരി ദിനേഷ് ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം 19ന് രാവിലെ ഒമ്പതിന് ഡി.ഐ.ജി അജിത ബീഗം നിർവഹിക്കും. ദിനേഷ് ബാബു അദ്ധ്യക്ഷനാകും. ലക്ഷ്മി നക്ഷത്ര പങ്കെടുക്കും. 20 സ്റ്റേജുകളിലായി 26 ഇനങ്ങളിലാണ് മത്സരം നടക്കുക. വാർത്താസമ്മേളനത്തിൽ പാറമേക്കാവ് വിദ്യാമന്ദിർ പ്രിൻസിപ്പൽ പ്രീതി വിജയകുമാർ, രാമചന്ദ്രൻ, വിദ്യാമന്ദിർ അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് എന്നിവരും പങ്കെടുത്തു.