1

തൃശൂർ: വിസ്ഡം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വാസ വിശുദ്ധ സംതൃപ്ത കുടുംബം എന്ന പ്രമേയം ആസ്പദമാക്കി ഫാമിലി കോൺഫറൻസ് 21ന് ചാവക്കാട് കൂട്ടുങ്ങൽ സ്‌ക്വയറിൽ നടത്തും. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. പ്രൊഫ. ഹാരിസിബിന് സലീം, ശിഹാബ് എടക്കര, മുജാഹിദ് ബാലുശേരി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ വിവിധ മതവിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ കെ.എം. ഹൈദരലി, അഷറഫ് സുല്ലമി, സി.എം. കാസിം, വി.എം. റിയാസ്, കാസിം ഒരുമനയൂർ തുടങ്ങിയവർ പങ്കെടുത്തു.