congress-
ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

ചെന്ത്രാപ്പിന്നി : പ്രധാനമന്ത്രി മാത്രമല്ല കേന്ദ്രമന്ത്രിസഭ ഒന്നടങ്കം തൃശൂരിൽ തമ്പടിച്ചാലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. ചെന്ത്രാപ്പിന്നിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി സർക്കാർ കേരളത്തെ സംബന്ധിച്ച് മഹാദുരന്തമാണെന്നും ഭരണരംഗത്തെ കെടുകാര്യസ്ഥതയും ധൂർത്തും ജനജീവിതം ദുസഹമാക്കിയെന്നും ചെന്നിത്തല പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.യു. ഉമറുൽ ഫാറൂഖ് അദ്ധ്യക്ഷനായി. നേതാക്കളായ എം.കെ. അബ്ദുൾസലാം, ശോഭ സുബിൻ, അനിൽ പുളിക്കൻ, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, പി.എം.എ. ജബ്ബാർ, സുനിൽ പി. മേനോൻ, സജയ് വയനപ്പിള്ളി എന്നിവർ സംസാരിച്ചു.