ponka
കൃത്താമ്പുള്ളി തൈപ്പൊങ്കലിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം

കുത്താമ്പുള്ളി: കൈത്തറി ഗ്രാമമായ കുത്താമ്പുള്ളിയിലെ ദേവാംഗർ തൈപ്പൊങ്കൽ ആഘോഷിച്ചു. ദേവാംഗ മനകളിൽ സ്ത്രീകൾ ലോഹത്തട്ടുകളിൽ വിതറിയചാണകപ്പൊടിയിൽ മുളപ്പിച്ചെടുത്ത നെൽവിത്തുകൾ വെയിലേൽക്കാതെ വളർത്തിയെടുത്തു തയാറാക്കിയ തൈപ്പൊങ്കൽ കുലദൈവമായ ചാമുണ്ഡേശ്വരിക്കു മുന്നിൽ സമർപ്പിച്ചു. ശേഷം മേളത്തിന്റെ അകമ്പടിയോടെ തെരുവു പ്രദക്ഷിണം നടത്തിയശേഷം നിളയിൽ സമർപ്പിച്ചു. തുടർന്ന് കിഴക്കുപടിഞ്ഞാറു ദേവസ്വങ്ങൾ സംയുക്തമായി പലഹാര വിതരണം ചെയ്തു. തുടർന്ന്‌സമുദായ യോഗം ചേർന്ന് ഫെബ്രുവരി 20മുതൽ 23 വരെ ദൈവപുജ തീരുമാനിച്ചു.