glps-
കൂരിക്കുഴി ഗവ. എൽ.പി സ്‌കൂളിൽ നടന്ന എന്റെ ഡയറിക്കുറിപ്പുകളുടെ പ്രകാശനച്ചടങ്ങ്.

കയ്പമംഗലം : കൂരിക്കുഴി ഗവ. എൽ.പി. സ്‌കൂളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'എന്റെ ഡയറി കുറിപ്പുകൾ 'പ്രകാശനം ചെയ്തു. വാർഡ് മെമ്പർ സൈനുൽ ആബിദിൻ പ്രകാശനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ. സക്കരിയ ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക അനിത, ജോളി ബൈജു, രശ്മി, ജെറ്റ്‌ന എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഓരോ ദിവസത്തെയും അനുഭവക്കുറിപ്പുകളും അവർ വരച്ച ചിത്രങ്ങളുമാണ് എന്റെ ഡയറിക്കുറിപ്പുകളിലുള്ളത്.