തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മകലശാഭിഷേകം നടന്നു. രാവിലെ മഹാഗണപതിഹോമം, ഉഷപൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി എന്നിവ നടന്നു. ഗുരുപദം വിവേക് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഇ.കെ. സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി. സ്‌നിതീഷ്, ഇ.എൻ. പ്രദീപ്കുമാർ, രാജു ഇയ്യാനി, തിലകൻ ഞായക്കാട്ട് എന്നിവർ നേത്യത്വം നൽകി.