കൊടുങ്ങല്ലൂർ : ശ്രീനാരായണ ദർശനവേദിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണം നോവലിസ്റ്റ് ടി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രാതിനിധ്യത്തിനായി മഹാകവി കുമാരനാശാൻ ശബ്ദമുയർത്തി രാജഭരണ കാലത്ത് പോലും നേടിയെടുത്ത പ്രാതിനിധ്യം ജനാധിപത്യ കാലത്ത് സവർണ സംവരണം നടപ്പിലാക്കിയത് മൂലം ഇല്ലാതായെന്നും സർവസമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്താൻ ജാതി സെൻസസ് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.ബി.അജിതൻ, സി.വി.മോഹൻകുമാർ, വി.ഐ.ശിവരാമൻ, സജീവൻ ഈശ്വരമംഗലത്ത്, എം.പി.പ്രശാന്ത്, വി.എം.ഗഫൂർ എന്നിവർ സംസാരിച്ചു.