jail

തൃശൂർ: ജില്ലാ ജയിലിൽ നിന്നും പുറത്തിറക്കിയ മിനിയേച്ചർ പുസ്തകം ജയിൽ ലൈബ്രറിക്ക് മുതൽക്കൂട്ടായി. മണ്ണൂത്തി ഡോൺ ബോസ്‌കോ സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ സമാഹരിച്ച 200 പുസ്തകങ്ങൾ സൂപ്രണ്ട് കെ. അനിൽകുമാർ ഏറ്റുവാങ്ങി. മറ്റൊരു സംഭാവനയായി 5000 രൂപയുടെ പുസ്തകങ്ങളും ലഭിച്ചു. ഇതോടെ കുഞ്ഞൻ പുസ്തകം വഴി വിയ്യൂർ ജില്ലാ ജയിൽ ലൈബ്രറിയിലേക്ക് ലഭിച്ച പുസ്തകങ്ങളുടെ മുഖവില ഒരു ലക്ഷം കവിഞ്ഞു.