cher

ഗാന്ധിജി ചേർപ്പ് സന്ദർശിച്ചതിന്റെ 90-ാം വാർഷിക ദിനത്തോടനുബന്ധിച്ച് ചേർപ്പ് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ ഗാന്ധി സ്മൃതി ചിത്രം തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ അനാച്ഛാദനം ചെയ്യുന്നു.

ചേർപ്പ്: ഗാന്ധിജി ചേർപ്പ് സന്ദർശിച്ചതിന്റെ 90-ാം വാർഷിക ദിനത്തിന്റെ ഭാഗമായി ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധിസ്മൃതി ചിത്രം അനാച്ഛാദനം ചെയ്തു. തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ ചിത്രം അനാച്ഛാദനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.എച്ച്. ഹുസൈൻ അദ്ധ്യക്ഷനായി. ചിത്രം വരച്ച മാദ്ധ്യമപ്രവർത്തകൻ ബിജു ആന്റണി, പ്രധാനാദ്ധ്യാപിക കെ.കെ. ലീല, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ടി.ആർ. ലിജി, എസ്.എം.സി ചെയർമാൻ വി.വി. ധീരജ് എന്നിവർ പ്രസംഗിച്ചു. രണ്ടടി നീളത്തിൽ കാൻവാസിൽ തീർത്ത ചിത്രമാണ് സ്‌കൂളിൽ സ്ഥാപിച്ചത്. ഗാന്ധി ചേർപ്പ് സന്ദർശിച്ച വേളയിൽ വിതരണം ചെയ്ത വിവിധ വൃക്ഷത്തൈകളും ഗ്രാമോദ്ധാരണം സ്‌കൂൾ എന്ന് വിശേഷിക്കപ്പെടുന്ന ചേർപ്പ് ഗവ. ഹൈസ്‌കൂളിൽ ഗാന്ധിജിയുടെ സ്മരണയായി ഇന്നും തണലിട്ട് നിൽക്കുന്നുണ്ട്.