ചേലക്കര: അധികാര വികേന്ദ്രീകരണത്തിൽ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ചേലക്കര പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരവും സമ്പത്തും വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ താഴെത്തട്ടിലെത്തിച്ചാലേ പ്രാദേശിക വികസനം സാധ്യമാകൂ. അതിനാണ് വികസന സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശേരി വിശ്വനാഥൻ പദ്ധതി വിശദീകരിച്ചു. എച്ച്. ഷെലീൽ, ദീപ എസ്. നായർ, മായ, ജാനകി, ഷിജിത ബിനീഷ്, എ.ഇ. ഗോവിന്ദൻ, എം.ജയലക്ഷ്മി, സി. മുരുകേശൻ, ടി. ഗോപാലകൃഷ്ണൻ, ശശിധരൻ, നിത്യ, എ.കെ. അഷറഫ്, ഗീത ഉണ്ണിക്കൃഷ്ണൻ, എൽസി, ടി.എ. കേശവൻകുട്ടി, കെ. അംബിക, ബീന മാത്യു, പി.സി. മണികണ്ഠൻ, സുമതി, എ. അസനാർ, ജാഫർമോൻ, വി.കെ. ഗോപി, സുജാത, വി.കെ.നിർമ്മല, എം.എൻ.സതീഷ് കുമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.