നെന്മണിക്കര: പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 68 ഗുണഭോക്താക്കൾക്കായി ഫ്ലാറ്റ് സമുച്ചയം ഉയരുന്നു. വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് 10 കോടി രുപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി. ജില്ലാ പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പഞ്ചായത്ത് വാങ്ങിയ ഒരു ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. തൃശൂർ എൻജിനീയറിങ് കോളേജ് ആണ് ഡി.പി.ആർ. തയ്യാറാക്കിയത്. പഞ്ചായത്തിന്റെ വികസന സെമിനാർ ജില്ലാപഞ്ചായത്ത് അംഗം വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഡി.പി.ആർ.പ്രകാശനവും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ബൈജു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, തൃശൂർ എൻജിനീയറിംഗ് കോളേജ് അസി: പ്രൊഫസർ വി.ടി. അടയുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തെക്കുപിടിക, തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു അയ്യഞ്ചിറ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.ബി സജിൻ, ഭദ്രമനു, കെ.വി.ഷാജു, സി.ഡി.എസ് ചെയർപേഴ്‌സൻ സിന്ധു സുബ്രന്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി കെ.അജിത ഉൾപ്പെടെ ജനപ്രതിനിധികളും ജീവനക്കാരും പെതുജനങ്ങളും പങ്കെടുത്തു.