പാവറട്ടി: വെന്മേനാട് എം.എ.എസ്.എം. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹപാഠിക്ക് ഒരു വീട് എന്ന തണൽ ഭവന പദ്ധതിയുടെ ആദ്യ വീടിന് തറക്കല്ലിട്ടു. മുരളി പെരുനെല്ലി എം.എൽ.എ. തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ എം.കെ.മുഹമ്മദ് മുനീർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ എം.വി.പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ വി.എം.കരീം, ഹെഡ് മാസ്റ്റർ കെ.ഹുസൈൻ, പിടിഎ പ്രസിഡന്റ് സിംല മുഹമ്മദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.കെ.ആൻസി, വാർഡ് മെമ്പർ കെ.സുധ, ആയ സൂര്യതേജസ്, കെ.ആർരേഖ എന്നിവർ സംസാരിച്ചു.