തൃശൂർ: അടാട്ട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ എതാനും വ്യക്തികളും സ്ഥാപനവും നടത്തിയ പുറംമ്പോക്ക് ഭൂമി കൈയ്യേറ്റം തിരിച്ചു പിടിക്കണമെന്ന് ചിറ്റിലപ്പിള്ളി സ്വദേശി അനൂപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ല. 74 സെന്റ് സ്ഥലമാണ് വിവിധ സർവേ നമ്പറുകളിലായി കൈയ്യേറിയിട്ടുള്ളത്. ഹൈക്കോടതി നൽകിയ സമയ പരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരിക്കുന്നത് കോടതിയലക്ഷ്യ നടപടിയാണെന്നും അനൂപ് ആരോപിച്ചു. കൈയ്യേറ്റ ഭൂമി തിരിച്ചു പിടിച്ച് വീതി കൂട്ടിയാൽ നിരവധി പേർക്ക് ഗുണം ലഭിക്കുമെന്നും അനൂപ് ചൂണ്ടിക്കാട്ടി.