തൃശൂർ: എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് കെമിസ്ട്രി, ഫിസിക്‌സ് എന്നിവയിൽ തൃശൂർ മാഡം ക്യൂറി എൻട്രൻസ് അക്കാഡമി 26 ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നര വരെ മോഡൽ നടത്തും. എസ്.എസ്.എൽ.സി പരീക്ഷയുടെ മാതൃകയിലാകും ചോദ്യങ്ങൾ. ഫിസിക്‌സിൽ നിന്ന് 20 മാർക്കിന്റെയും, കെമിസ്ട്രിയിൽ നിന്ന് 20 മാർക്കിന്റെയും ചോദ്യങ്ങൾ ഉണ്ടാകും.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ സമ്മാനം നൽകും. 92079 96077 എന്ന നമ്പറിലേക്ക് വിദ്യാർത്ഥിയുടെപേരും സ്‌കൂളിന്റെ പേരും വാട്‌സാപ്പ് ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 കുട്ടികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം. കെ.എ. ടോണി, പി.എം. സത്താൽ, സ്മൃതി ജയൻ, പ്രിൻസി പൗലോസ്, ടി.എ. സാബിറ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.