തൃശൂർ: കൊഴുക്കുള്ളിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. അന്വേഷണ സംഘത്തെ കണ്ടതോടെ വീട്ടുടമ റിക്‌സൻ ഓടി രക്ഷപെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. നേരത്തെയും ഇയാൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. പ്രദേശത്ത് അടുത്തദിവസം നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട വിൽപ്പനയ്ക്കാണ് ഇയാൾ കഞ്ചാവ് സ്റ്റോക്ക് ചെയ്തതെന്നും സൂചനയുണ്ട്.