തൃശൂർ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ പശ്ചാത്തലത്തിൽ ക്ഷീര സഹകാരി, ഡോ. വർഗീസ് കുര്യൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനം, മേഖല, ജില്ലാ അടിസ്ഥാനത്തിൽ ജനറൽ, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗത്തിലെ ക്ഷീരകർഷകർക്ക് ക്ഷീരസഹകാരി അവാർഡിനും മികച്ച അപ്‌കോസ്/ നോൺ ആപ്‌കോസ് ക്ഷീരസംഘങ്ങളെ തിരഞ്ഞെടുക്കുന്നതിന് ക്ഷീരസംഘങ്ങൾക്ക് ഡോ. വർഗീസ് കുര്യൻ അവാർഡിനും അപേക്ഷിക്കാം. ബഹുമതി പത്രവും കാഷ് അവാർഡുമാണ് പുരസ്‌കാരം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇടുക്കി അണക്കരയിൽ ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമ വേദിയിൽ അവാർഡുകൾ വിതരണം ചെയ്യും. ഫോൺ: 0471 2445749, 2445799.