1

തൃശൂർ: ജില്ലയിൽ കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യമാണെന്നും അതിജീവിക്കാൻ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതും ജലസംരക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതും അടക്കമുള്ള പരിഹാര പ്രവർത്തനങ്ങൾ സംയോജിതമായും സമയബന്ധിതമായും നടപ്പിലാക്കണമെന്നും കാർഷിക വിദഗ്ധ ഉഷാ ശൂലപാണി. സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററും കൃഷി വികസന കർഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.ജി. മധുസൂദനൻ, ഡോ. പി.ഒ. നമീർ, സി. ജയരാമൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ഉഷ മേരി ഡാനിയേൽ, ഊർജ കാര്യക്ഷമതാ വിദഗ്ദ്ധൻ ജോൺസൺ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.