തൃശൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 25ന് നടക്കും. ഇടതുമുന്നണി ധാരണപ്രകാരം പ്രസിഡന്റായിരുന്ന സി.പി.എം പ്രതിനിധി പി.കെ. ഡേവീസ് കഴിഞ്ഞദിവസം രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സത്യപ്രതിജ്ഞ നടക്കും. ആമ്പല്ലൂർ ഡിവിഷനിലെ അംഗമായ വി.എസ്. പ്രിൻസിനെയാണ് സി.പി.ഐ. നിർദ്ദേശിച്ചത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ വി.എസ്. പ്രിൻസ് അളഗപ്പനഗർ സ്വദേശിയാണ്. ആദ്യ മൂന്നുവർഷം സി.പി.എമ്മിനും ബാക്കി രണ്ടുവർഷം സി.പി.ഐക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നതാണ് എൽ.ഡി.എഫിലെ ധാരണ.