കൊടുങ്ങല്ലൂർ: ക്ഷേത്രം പ്രധാന അടികളായിരുന്ന നീലത്ത് മഠം പ്രദീപ് കുമാർ അടികളുടെ സ്മരണാർത്ഥമുള്ള ശ്രീകുരുംബ പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചൂണ്ടാലത്ത്, കോവിലകം പ്രതിനിധി രഘുനന്ദൻ രാജ എന്നിവർ ചേർന്ന് സമർപ്പിച്ചു. ദേവസ്വം സെക്രടറി പി. ബിന്ദു അദ്ധ്യക്ഷയായി. ദേവസ്വം ബോർഡ് മെമ്പർ എം.ബി. മുരളീധരൻ പൊന്നാട അണിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ എം.ആർ. മിനി, മാനേജർ കെ. വിനോദ്, പരമേശ്വരനുണ്ണി അടികൾ, ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ, ട്രഷറർ കെ.വി. മുരളി, ഒ.കെ. യോഗം സെക്രട്ടറി കെ.ജി. ശശീധരൻ, സൈന്ധവ കലാക്ഷേത്രം സെക്രട്ടറി യു.ടി. പ്രേമനാഥ് എന്നിവർ സംസാരിച്ചു.