news-photo-
അഡ്വ. വി.ബലറാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് വി.എം.സുധീരൻ സംസാരിക്കുന്നു

ഗുരുവായൂർ: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. രാജ്യത്ത് രണ്ടാം സ്വാതന്ത്ര സമരം അനിവാര്യമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ അഡ്വ. വി.ബലറാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ. വി.ബലറാം സ്മാരക ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, ജോസഫ് ചാലിശേരി, എൻ.എം.കെ. നബീൽ, വി. വേണുഗോപാൽ, എം.വി. ഹൈദ്രാലി, ടി.എസ്.അജിത്ത്, കെ.പി. ഉദയൻ, കെ.വി. സത്താർ, നിഖിൽ.ജി.കൃഷ്ണൻ, ആർ.രവികുമാർ, അരവിന്ദൻ പല്ലത്ത്, വി.കെ. ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.