മനയ്ക്കലപ്പടി മാസ് ക്ലബ്, മനയ്ക്കലപ്പടി ഗ്രാമീണ വായനശാല എന്നിവർ സംയുക്തമായി നടത്തിയ തെരുവിൽ ഭരണഘടനാ വായന മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്ങല്ലൂർ: മനയ്ക്കലപ്പടി മാസ് ക്ലബ്, മനയ്ക്കലപ്പടി ഗ്രാമീണ വായനശാല എന്നിവർ സംയുക്തമായി തെരുവിൽ ഭരണഘടനാ വായന പരിപാടി നടത്തി. മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിൽ ഭരണഘടനാ സാക്ഷരത ഉറപ്പാക്കാനുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് തെരുവിൽ ഭരണഘടനാ വായന നടത്തിയത്. മാസ് ക്ലബ് പ്രസിഡന്റ് എം.കെ. മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ് മുഖ്യാതിഥിയായി. ക്ലബ് സെക്രട്ടറി ഇന്ദു നിധീഷ്, ഹേമലത ഉണ്ണിക്കൃഷ്ണൻ, ഷിൽദേവ്, ശോഭന ജെ. പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർ പ്രവർത്തനം എന്ന നിലയിൽ ക്ലബ് അംഗങ്ങൾക്കായി ഭരണഘടന എന്ന വിഷയത്തിൽ ടി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഓൺലൈൻ ഭരണഘടനാ ക്വിസ് മത്സരം തുടങ്ങി.