കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്തുകടവ് ശ്രീ മയൂരേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ചുള്ള കവാടിയാട്ടം 21ന് നടക്കും. ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ബാബു ശാന്തി, ക്ഷേത്രം ശാന്തി ദിജിത്ത് ശാന്തി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 6.30മുതൽ രാത്രി 10 വരെ വേൽമുരുക കാവടി സംഘം തെക്കുംഭാഗത്തിന്റെ പ്രാദേശിക കലാപരികൾ, 20ന് വൈകിട്ട് 6.30 മുതൽ രാത്രി 10 മണി വരെ ശ്രീ മുരുക സമാജം വടക്കുംഭാഗത്തിന്റെ കലാപരിപാടികൾ. 21ന് ശ്രീ മുരുക സമാജം വടക്കുംഭാഗം രാവിലെ 8 മണിക്ക് വാടയിൽ ഭഗവതി ക്ഷേത്രസന്നിദ്ധിയിൽ നിന്നും കാവടിയാട്ടം ആരംഭിക്കും. വേൽമുരുക കാവടി സംഘം തെക്കുംഭാഗം കാവടി രാവിലെ 8 മണിക്ക് ക്ഷേത്രസന്നിദ്ധിയിൽ നിന്ന് ഗജവീരന്റെ അകമ്പടിയോടെ പറയെടുപ്പോടുകൂടിയ എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകിട്ട് 4 മണിക്ക് വേൽമുരുക കാവടി സംഘം തെക്കുംഭാഗം പണിക്കവീട്ടിൽ മോഹനന്റെ വസതിയിൽ നിന്നും പാനക പൂജയ്ക്ക് ശേഷം കാവടിയാട്ടം ആരംഭിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി 9 മണിക്ക് ക്ഷേത്രസന്നിദ്ധിയിലെത്തി 10.30ന് അഭിഷേകം. ശ്രീ മുരുക സമാജം വടക്കുംഭാഗത്തിന്റെ കാവടിയാട്ടം ഭഗവാന്റെ തേരും പീലിക്കാവടിയും കൊള്ളിക്കത്തി സത്യന്റെ വസതിയിലെ പാനക പൂജയ്ക്ക് ശേഷം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേനടയിൽ നിന്ന് 6.30ന് ആരംഭിച്ച് 10.30ന് ക്ഷേത്രാങ്കണത്തിലെത്തി 12ന് അഭിഷേകം.