പുതുക്കാട്: കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു.) വില്ലേജ് ഓഫീസുകൾക്ക് മുൻമ്പിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയുക,ക്ഷേമനിധി ആനുകൂല്യങ്ങൾ കലോ ചിതമായി വർദ്ധിപ്പിക്കുക, ക്ഷേമ പെൻഷൻ ഉപാധിരഹിതമായി വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി പുതുക്കാട് നിയോജക മണ്ഡലത്തിൽ ഒൻമ്പത് കേന്ദ്രങ്ങളിൽ സമരം നടന്നു. ആമ്പല്ലൂർ വില്ലേജ് സമരം ജില്ലാ സെക്രട്ടറി വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. വി.കെ.കരുണാകരൻ അദ്ധ്യക്ഷനായി. കല്ലൂരിൽ സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ ഉദ്ഘാടനം ചെയ്തു. ജോഷി കല്ലൂകാരൻ അദ്ധ്യക്ഷനായി.
പുതുക്കാട് ബി.കെ.എം.യു.മണ്ഡലം സെക്രട്ടറി പി.എം. നിക്‌സൻ ഉദ്ഘാടനം ചെയ്തു. പി.ആർ.ആന്റണി അദ്ധ്യക്ഷനായി.
മറ്റത്തൂർ വില്ലേജ് സമരം എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഉണ്ണിക്ക്യഷ്ണൻ അദ്ധ്യക്ഷനായി. നെല്ലായിയിൽ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ. ഉണ്ണിക്ക്യഷ്ണൻ അദ്ധ്യക്ഷനായി. തൊട്ടിപ്പാളിൽ മണ്ഡലം പ്രസിഡൻ്റ് കെ.സത്യവ്രതൻ ഉദ്ഘാടനം ചെയ്തു. എം.കൃഷ്ണൻ അദ്ധ്യക്ഷനായി. വല്ലച്ചിറയിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രജനി കരുണാകരൻ ഉദ്ഘാടനം ചെയ്തു. മധു വാര്യർ അദ്ധ്യക്ഷനായി.
വെള്ളിക്കുളങ്ങരയിൽ എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം വി.കെ.വിനീഷ് ഉദ്ഘാടനം ചെയ്തു. എൻ.എ. അജീഷ് അദ്ധ്യക്ഷനായി. നെന്മണിക്കര വില്ലേജ് സമരം എ.ഐ. ടി.യു.സി. മണ്ഡലം പ്രസിഡൻ്റ് വി.കെ.ഗോപി ഉദ്ഘാടനം ചെയ്തു.സുജാ ആന്റണി അദ്ധ്യക്ഷയായി.