വാടാനപ്പിള്ളി : ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി-ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതിഹവനം, നവകം, ശ്രീഭൂതബലി, ശീവേലി എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് നടന്ന എഴുന്നള്ളിപ്പിൽ ഒമ്പത് ആനകൾ അണിനിരന്നു. ഉഷശ്രീ ശങ്കരൻകുട്ടി എന്ന ആന തിടമ്പേറ്റി. മേളശ്രീ പൂനാരി ഉണ്ണിക്കൃഷ്ണന്റെ നേത്യത്വത്തിൽ പഞ്ചവാദ്യവും ചെണ്ടമേളവും അകമ്പടിയായി. വൈകിട്ട് വർണമഴ, രാത്രി നൃത്തോത്സവം എന്നിവയുമുണ്ടായി. ക്ഷേത്രം ഭാരവാഹികളായ ഷിനോദ് കുട്ടൻപാറൻ, മോഹൻദാസ് ഇത്തിക്കാട്ട്, പീതാംബരൻ കുറുക്കൻപര്യ എന്നിവർ നേതൃത്വം നൽകി.