1

തൃശൂർ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. മുപ്പതോളം കളരികളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 300ൽ അധികം പേർ പങ്കെടുക്കും. ഇതിൽ 170 പെൺകുട്ടികളും ഉൾപ്പെടും. 13 ഇനങ്ങളിലാണ് മത്സരം. രാവിലെ ഒമ്പതിന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സമാപനത്തിൽ ഇ.ജി. സത്യപ്രകാശ് ഗുരുക്കൾ അദ്ധ്യക്ഷനാകും. കെ.പി. കൃഷ്ണപ്രസാദ് ഗുരുക്കൾ, പ്രസിഡന്റ് ഇ.ജി. സത്യപ്രകാശ് ഗുരുക്കൾ, സെക്രട്ടറി കെ.പി. ദിനേശൻ ഗുരുക്കൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.