പുറനാട്ടുകര: ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തൃശൂർ വെസ്റ്റ് ഉപജില്ലാ കായികമേളയിൽ പുറനാട്ടുകര രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി സ്‌കൂൾ എൽ.പി കിഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. 60 ഓളം സ്‌കൂളുകളിൽ നിന്നായി ഏകദേശം 650ഓളം കുട്ടികൾ പങ്കെടുത്ത കായികമേളയിലാണ് വിദ്യാമന്ദിരം ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയത്. വിദ്യാമന്ദിരം പ്രധാനാദ്ധ്യാപകൻ രജിത്ത് മാസ്റ്റർ സ്‌കൂളിലേക്കുള്ള ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജുവിൽ നിന്നും ഏറ്റുവാങ്ങി.