ചേലക്കര: മായന്നൂർ ഒറ്റപ്പാലം പാലം സാധ്യമായതിന്റെ 13ാം വാർഷികത്തിന്റെ ഭാഗമായി സ്‌നേഹസംഗമം 22 ന്. 2011 ജനുവരി 22ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് തൃശ്ശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം നാടിന് സമർപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാലത്തിന് സമീപം ആസ്‌കോ മൈതാനിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേളികൊട്ട്, നാടൻപാട്ട്, ഡിഫോർഡാൻസ്, മറ്റു കലാപരിപാടികളും ഉണ്ടാകും. ഒറ്റപ്പാലം എം.എൽ.എ അഡ്വ.കെ.പ്രേംകുമാർ, യു.ആർ.പ്രദീപ്, കെ.എം.അഷ്‌റഫ്, ദീപ എസ്. നായർ, എസ്.അജയ്കുമാർ, എം.ഹംസ, പി.ടി.നരേന്ദ്രമേനോൻ, ഗായിക സുകുമാരി നരേന്ദ്രമേനോൻ എന്നിവർ പങ്കെടുക്കുമെന്ന് പി.പ്രശാന്തി, ടി. ഗോകുലൻ, സി.എ.സുനിൽകുമാർ, എം.അമ്പിളി, ട്രഷറർ ടിമോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.