ചേർപ്പ്: മേക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരഭരണി ആഘോഷിച്ചു. നവകം, പഞ്ചഗവ്യം, എഴുന്നള്ളിപ്പിന് ബാസ്റ്റ്യൻ വിനയ സുന്ദർ ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം, പഞ്ചവാദ്യം, നിറമാല, തായമ്പക, പൂത്തറയ്ക്കൽ ദേശക്കാരുടെ പട്ടും താലിയും വരവ് എഴുന്നള്ളിപ്പ്, പെരുവനം ശിവൻ മാരാരുടെ നേതൃത്വത്തിൽ മേളം പറ നിറയ്ക്കൽ എന്നിവയുണ്ടായിരുന്നു. ശനിയാഴ്ച ക്ഷേത്രത്തിൽ വിവിധ ദേശക്കാരുടെ കാർത്തിക വേലയുണ്ടാകും.