കയ്പമംഗലം: സി.പി.എം നേതൃത്വത്തിലുള്ള സംയോജിത കൃഷിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ചന്ദ്രശേഖരൻ, എ.എസ്. കുട്ടി, ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്, കെ.ആർ. സീത, ടി.എസ്. മധുസൂദനൻ, കെ.സി. പ്രസാദ്, കെ.എച്ച്. സുൽത്താൻ, മഞ്ജുള അരുണൻ, എം.എസ്. മോഹനൻ, പി.ഐ. സജിത, ടി.കെ. ചന്ദ്രബാബു, ഡോ. സെൽവൻ, ബി.എസ്. ജ്യോത്സന, ടി.വി. സുരേഷ് ബാബു, അഡ്വ. വി.കെ. ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു.