samaram-udgadanam

പാലപ്പിള്ളി: വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകുക, മിനിമം കൂലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാലപ്പിള്ളി ഹാരിസൺസ് മലയാളം കമ്പനിയുടെ മുപ്ലി, കുണ്ടായി എസ്റ്റേറ്റ് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സൂചനാ പണിമുടക്കും എച്ച്.എം.എൽ ഗ്രൂപ്പ് ഓഫീസിലേക്ക് മാർച്ചും നടത്തി. മാനേജ്‌മെന്റുമായി നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു സൂചനാ പണിമുടക്ക്. മാർച്ചും ധർണയും പി.ജി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരൻ അദ്ധ്യക്ഷനായി. പി.എസ്. സത്യൻ, ടി.കെ. സുധീഷ്, എം.കെ. തങ്കപ്പൻ പി.ഡി. ശ്യാംനാഥ് എന്നിവർ സംസാരിച്ചു.