ac
എസി മൊയ്തീൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ അക്കിക്കാവ് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ആറാം വാർഡിലെ ജനങ്ങളുടെ ദാഹമകറ്റാൻ ഒരുവന്നൂർ മന കുടിവെള്ള പദ്ധതി എ.സി. മൊയ്തീൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. വാർഡിലെ 70 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18.92 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ഒരുവന്നൂർ മന പ്രദേശത്ത് നടന്ന ചടങ്ങിൽ പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണു ഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, സ്ഥിരം സമിതി അധ്യക്ഷരായ പി.ജെ.ജ്യോതിസ്, പി.സി. കുഞ്ഞൻ, അഖില മുകേഷ്,വാർഡ് മെമ്പർ കെ.എ. ജ്യോതിഷ്, ഒരുവന്നൂർ മന കുടിവെള്ള പദ്ധതി കൺവീനർ ഡിക്‌സൺ, വാർഡ് മെമ്പർമാർ, തുടങ്ങിയവർ പങ്കെടുത്തു.