പാവറട്ടി: ജില്ലയിൽ വൃക്കരോഗം ബാധിച്ച് പെരിറ്റോണിയൽ ഡയാലിസിസിന് വിധേയമാകുന്ന രോഗികൾ ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായ ഫ്‌ളൂയിഡ് ലഭിക്കാതെ ജീവൻ നഷ്ടപ്പെടുന്ന ഭീതിയിലാണെന്ന് വൃക്കരോഗികളുടെ കൂട്ടായ്മയായ പോർഫ ചാരിറ്റബിൾ ട്രസ്റ്റ്. ജില്ലാ ആശുപത്രിയിലും ഗവ.മെഡിക്കൽ കോളേജിലും അന്വേഷിക്കുമ്പോൾ സറ്റോക്കില്ല എന്നാണ് പറയുന്നത്. ജില്ലയിൽ നൂറ് കണക്കിന് പേരാണ് പെരിറ്റോണിയൽ ഡയാലിസിസിന് വിധേയമാകുന്നത്. ഇത്തരം രോഗികളുടെ ജീവൻ രക്ഷിക്കാൻ ഫ്‌ളൂയിഡ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി സുരേഷ് വെങ്കിടങ്ങ്, പ്രസിഡന്റ് കെ.വി.പീതാംബരൻ, ട്രഷറർ സുരേഷ് പഴയന്നൂർ എന്നിവർ ആവശ്യപ്പെട്ടു.