കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യൂണിയന്റെ പനങ്ങാട് അഞ്ചാംപരത്തി ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 24ന് ആരംഭിക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബിജു നാരായണൻകുട്ടി ശാന്തിയും മേൽശാന്തി രാഹുൽ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. 24ന് വൈകിട്ട് 7ന് കലവറ നിറയ്ക്കൽ നടക്കും. 25ന് വൈകീട്ട് 5ന് എഴുന്നള്ളിപ്പ്, ശിങ്കാരിമേളം, കാവടി, ചിന്തുപാട്ടും, 7ന് പഴയകാല ചിന്ത് കലാകാരന്മാരെ ആദരിക്കൽ, 26ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹവനം, നവകം, പഞ്ചഗവ്യം, 8ന് പന്തീരടി പൂജ, കലശപൂജ, അഭിഷേകം, 11ന് കലശാഭിഷേകം, വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ഭഗവത് സേവ, അത്താഴപൂജ, പാനക പൂജ, ദീപാരാധന, ഭസ്മാഭിഷേക ചടങ്ങുകളും നടക്കും. 27ന് രാവിലെ നാഗത്തിന് കലശം, പാലും നൂറും, വൈകിട്ട് 4ന് അഷ്ടനാഗക്കളം, സർപ്പ പാട്ട്, രാത്രി 9ന് ഭദ്രകാളിക്ക് ദേശ ഗുരുതി എന്നിവയുണ്ടാകും.