aaaaaaaa
വിരമിക്കുന്ന യു.പി വിഭാഗം അദ്ധ്യാപിക കെ. ബീന ടീച്ചർ.

കാഞ്ഞാണി: കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂൾ 104-ാം വാർഷികാഘോഷവും വിരമിക്കുന്ന യു.പി വിഭാഗം അദ്ധ്യാപിക കെ. ബീന ടീച്ചർക്ക് യാത്രഅയപ്പ് സമ്മേളനവും ഇന്ന് വൈകിട്ട് 3.30ന് ചലച്ചിത്രതാരം വിനീത് വിശ്വം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ഷൈൻവാസ് അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ പ്രീത പി. രവീന്ദ്രൻ, പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, സ്‌കൂൾ മാനേജർ പി.എ. ജയപ്രകാശ്, സമാജം പ്രസിഡന്റ് ടി.വി. സുഗതൻ, സമാജം ജനറൽ സെക്രട്ടറി സുധാകരൻ മണ്ടത്ര, വാർഡ് അംഗങ്ങളായ ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ധനേഷ് മഠത്തിപ്പറമ്പിൽ, മാതൃ സംഘം പ്രസിഡന്റ് ടോളി വിനീഷ്, സ്റ്റാഫ് സെക്രട്ടറി പി.ഡി. ഷാജി മാസ്റ്റർ, പ്രോഗ്രാം കൺവീനർ സൗമ്യ ടിച്ചർ, സ്‌കൂൾ ചെയർമാൻ കെ.ആർ. ആദിത്യൻ, വിരമിക്കുന്ന യു.പി വിഭാഗം അദ്ധ്യാപിക കെ. ബീന ടീച്ചർ എന്നിവർ സംസാരിക്കും. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണിമുതൽ വിദ്യാർത്ഥികളുടെ കലാപരിപാടികളുമുണ്ടാകും