 
വടക്കാഞ്ചേരി: പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി. ഉണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ. സത്യനാഥൻ, സി.സി. വിൻസെന്റ്, ഡോ. അജിതൻ മേനോത്ത്, കെ. മല്ലിക, കെ.എസ്. ചന്ദ്രാനന്ദൻ, പി.എ. നാസർ, ഡോ. മോളി ജോസഫ് മാമ്പിള്ളി, പി.വി. രമാദേവി, കെ. സുശീല എന്നിവർ പ്രസംഗിച്ചു.