
തൃശൂർ: സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ച് ഹെർബേറിയം ഡിജിറ്റലൈസേഷനിൽ ഹാൻഡ്ഓൺ പരിശീലനം നടത്തി. 1952 മുതലുള്ള പന്ത്രണ്ടായിരത്തിലധികം ഹെർബേറിയം സ്‌പെസിമെൻസാണ് സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗത്തിലുള്ളത്. ഇത് ഡിജിറ്റലായി ഇന്റർനെറ്റിൽ ലഭ്യമാണ്. തമിഴ്‌നാട്ടിലെ അടക്കം 12 കോളേജുകളിൽ നിന്നുള്ള 26 പേർ പങ്കെടുത്തു. സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.കെ.അനിൽ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ.ഗീതു എലിസബത്ത് തോമസ് അദ്ധ്യക്ഷനായി. ഡോ.ജോബി പോൾ, മനോജ് കരിങ്ങാമഠത്തിൽ, പി.എസ്.ശ്രീഷ്മ, അപർണ വി.ജോസഫ്, ദിവ്യ കെ.വേണുഗോപാൽ, ആതിര എൻ.ജെ എന്നിവർ നേതൃത്വം നൽകി.