bjp

തൃശൂർ: വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ നഗര മേഖലകളിലൂടെയുള്ള പര്യടനത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഗ്രൗണ്ടിൽ മുനിസിപ്പാലിറ്റി കൗൺസിലർ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കാനുള്ള സൗകര്യം, തപാൽ സേവനങ്ങൾ, ആധാർ സേവനങ്ങൾ, സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ്, കലാപരിപാടികൾ എന്നിവയും ഒരുക്കിയിരുന്നു. ജില്ലാ ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ അദ്ധ്യക്ഷനായി. മുനിസിപ്പാലിറ്റി കൗൺസിലർ ലത, അംജിത് ഷേർ, ലീഡ് ബാങ്ക് സാമ്പത്തിക സാക്ഷരത കൗൺസിലർ എ.പി.സണ്ണി, രാജേഷ്, ശശീന്ദ്രൻ, അഭിലാഷ് എന്നിവർ സംസാരിച്ചു.