
തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികവർഗ്ഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിംഗ് ബിരുദം/ ഡിപ്ലോമ/ ഐ.ടി.ഐ സർട്ടിഫിക്കറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള, 21നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വർഷം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 31 നകം ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2706100.