library-

കയ്പമംഗലം: പെരിഞ്ഞനം ടാഗോർ ലൈബ്രറി ആൻഡ് സ്റ്റഡി സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇ. ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. കോസ്റ്റ് ഫോർഡ് പ്രൊജക്ട് ഡയറക്ടർ പി.ബി. സരിത പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, വായനശാലാ പ്രസിഡന്റ് സി.സി. ബാബുരാജ്, സെക്രട്ടറി എൻ.എസ്. സന്തോഷ്, നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.