കൊടകര: വെള്ളിക്കുളങ്ങര തിരുകുടുംബം പള്ളിയിൽ പരി.തിരുകുടുംബത്തിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാൾ 24 മുതൽ 29 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 24 ന് പകൽ 5 ന് ഫാ.ജോൺ കവലക്കാട്ട് സീനിയർ കൊടിയേറ്റം നിർവഹിക്കും. 25 ന് രാവിലെ 5.45 ന് ദിവ്യകാരുണ്യ ജപമാല, പകൽ 4.45 ന് സെന്റ് ആന്റണീസ് കപ്പേളയിളും 5.45 ന് സെന്റ് അൽഫോൺസാ കപ്പേളയിലും കൊടിയേറ്റം, 6.45 ന് തിരുനാൾ വിളമ്പര ജാഥ, 15 യൂണിറ്റുകളിൽ കൊടിയേറ്റം എന്നിവ ഉണ്ടാവും.
26 ന് വൈകീട്ട് 5.30 ന് പ്രധാന പ്രസുദേന്തി വാഴ്ചയും ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും 27 ന് അമ്പെഴുന്നള്ളിപ്പ് ദിനം രാവിലെ 6.15 ന് ലദീഞ്, നൊവേന തുടർന്ന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 11 ന് അമ്പ് പ്രദക്ഷിണങ്ങൾ ദേവാലയത്തിൽ എത്തിച്ചേരൽ. 28 ന് തിരുനാൾ ദിനത്തിൽ രാവിലെ 6.30 ന് തിരുനാൾ വി. ബലി, പകൽ 10 ന് തിരുനാൾ ദിവ്യബലി, 3 ന് വി. ബലി, തിരുനാൾ പ്രദക്ഷിണം, 6.30 ന് പ്രദക്ഷിണം സമാപനം, 7 ന് കലാപരിപാടി എന്നിവ ഉണ്ടാവും. 29 ന് രാവിലെ 5.45 ന് ദിവ്യ കാരുണ്യ ജപമാല, 6.15 ന് വി. ബലി, തിരുനാൾ കൊടിയിറക്കൽ, നേർച്ചപ്പെട്ടി തുറക്കൽ എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ
വികാരി ഫാ. ബെന്നി ചെറുവത്തൂർ, ജോൺസൺ പൗലോസ് ചക്യെത്ത്, കൈക്കാരൻ ജോയ് പൗലോസ് കണ്ണമ്പിള്ളി, ജോസ് കൊച്ചപ്പൻ പായപ്പൻ, പബ്ലിസിറ്റി കൺവീനർ തോമസ് പൗലോസ് ചക്യെത്ത്മുട എന്നിവർ പങ്കെടുത്തു.