കുന്നംകുളം: ചിറ്റഞ്ഞുർ കാവിലക്കാട് പൂരം 26 ന്. പൂരാഘോഷങ്ങളുടെ ഭാഗമായി ഉത്സവ ദിവസം വരെ ചുറ്റുവിളക്ക്, നവകം,പഞ്ചകവ്യം, മഹാഗണപതിഹോമം,ഭഗവതിസേവ, പഞ്ചമദ്ദളകേളി,കലം കരിക്കൽ എന്നീ വിശേഷാൽ പൂജകൾ നടക്കും. കൊമ്പൻ പാക്കത്ത് ശ്രീക്കുട്ടൻ ദേവിയുടെ തിടമ്പേറ്റും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ,വലിയപുരക്കൽ ആര്യനന്ദൻ തുടങ്ങി ഗജവീരന്മാർ അണിനിരക്കും. 24ന് രാത്രി 7 മണിക്ക് കാർത്തിക കരിമരുന്ന് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന ഫോക്ക് മെഗാ ഷോ നടക്കും. 25ന് സംഘധ്വനി കലാവേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മെഗാ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും 26ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ,നടക്കൽ പറ, ഉച്ചതിരിഞ്ഞ് 3 മണിക്ക് ദേവസ്വം പൂരം എഴുന്നള്ളിപ്പ് 5.30 മുതൽ ദേശ പൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണം, 6 മണി മുതൽ പരമ്പരാഗത വേല വരവ് 6.30ന് ദീപാരാധന 7.30ന് കൂട്ടി എഴുന്നള്ളിപ്പ് തുടർന്ന് 70 പരം കലാകാരന്മാരുടെ നേതൃത്വത്തിൽ പാണ്ടിമേളം 8:30ന് തെയ്യക്കാഴ്ച രാത്രി 10 മണിക്ക് സമന്വയ്യ പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പുരമേളം പുലർച്ചെ നാലുമണി മുതൽ പൂരാവർത്തനം പാഞ്ചാരിമേളം 27 ശനിയാഴ്ച കൊടിയിറക്കം എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ആർ. അനൂപ്, സെക്രട്ടറി സി.എം. അനിൽകുമാർ, വൈസ് പ്രസിഡന്റ് സിവി ഷനിൽ, ജോ.സെക്രട്ടറി ടി.സി. സജീവ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ. ഷാജി എന്നിവർ പങ്കെടുത്തു.