കൊടകര: പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ താലപ്പൊലി 24 ന്. 23 ന് വൈകീട്ട് 5 ന് ആനചമയ പ്രദർശനം, 101 ദ്രവ്യ പറകളുടെ ഉദ്ഘാടനം, പന്തല്ലൂരിലെ പെൺകുട്ടികളുടെ ചിന്ത് പാട്ടിന്റെ അരങ്ങേറ്റം, 6 മണി മുതൽ കലാപരിപാടികൾ,
24 ന് പുലർച്ചെ 3 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, ക്ഷേത്ര ചടങ്ങുകൾ, 7 ന് സോപാന സംഗീതം, 7.30 ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 12.30 ന് ഓട്ടൻതുള്ളൽ, 2 ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, വൈകീട്ട് 6.30 ന് നിറമാല, ചുറ്റുവിളക്ക്, വെടിക്കെട്ട്, 7.30 മുതൽ താലി വരവ്, 8 ന് അവാർഡ് വിതരണം, 8.30 ന് കലാ പരിപാടികൾ എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ എം.എൻ. രാമൻ നായർ, സതീശൻ തലപ്പുലത്ത്, ജിനേഷ് ചെറുകുന്ന്, നാരായണൻ ഉണ്ണി കുറിച്ചിയത്ത്, സദാശിവൻ കുറുവത്ത് എന്നിവർ പങ്കെടുത്തു.