കൊടുങ്ങല്ലൂർ: നവകേരള സദസിനെതിരായ പ്രതിഷേധങ്ങളും സമരങ്ങളും ജനങ്ങൾക്ക് വേണ്ടിയാണെന്നും അധികാര ദുർവിനിയോഗവും അഴിമതിയും നിറഞ്ഞ പിണറായി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ഹക്കീം ഇക്ബാലും സഹപ്രവർത്തകരും ചുമതല ഏറ്റെടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അഡ്വ. ഒ.ജെ. ജനീഷിന് യോഗത്തിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, അഡ്വ. ഒ.ജെ. ജനീഷ്, ടി.എം. നാസർ, വി.എ. അബ്ദുൾ കെരീം, വി.എം. മൊഹിയുദ്ദീൻ, എ.എ. അഷറഫ്, ഇ.എസ്. സാബു, സുനിൽ പി. മേനോൻ തുടങ്ങിയവർ സംസാരിച്ചു