vitharanam-nadathi

കൊടുങ്ങല്ലൂർ: എറിയാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സഹകാരി ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെയും, മഹാത്മാ ഗാന്ധി വാർദ്ധക്യ പെൻഷനുകളുടെയും വിതരണം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എസ്.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം.നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി.മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി, പി.കെ.മുഹമ്മദ്, കെ.എസ്.രാജീവൻ, പി.ബി.അബ്ദു, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ:കെ.കെ.സക്കീർ ഹുസൈൻ, ഡയറക്ടർമാരായ പി.എ.മുഹമ്മദ് സഗീർ, കെ.ആർ.റാഫി, അജേഷ് തൈത്തറ, പി.കെ.ഹരിദാസ്, നസീമ സിദ്ധീഖ്, വാസന്തി ശശി, ലിഷ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.