dyfi

തൃശൂർ: കേന്ദ്രസർക്കാർ അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ തീർത്ത മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിചേർന്നു. ഡി.വൈ.എഫ്.ഐ 18 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുതുരുത്തി കൊച്ചിൻപാലം മുതൽ വടക്കാഞ്ചേരി, തൃശൂർ, ഒല്ലൂർ, കൊടകര വഴി ചാലക്കുടി പൊങ്ങം വരെയുള്ള 70 കിലോമീറ്ററിലാണ് മനുഷ്യച്ചങ്ങല തീർത്തത്. ജില്ലാ സെക്രട്ടറി വി.പി.ശരത്ത് പ്രസാദ് ചെറുതുരുത്തിയിൽ ആദ്യ കണ്ണിയും ജില്ലാ പ്രസിഡന്റ് ആർ.എൽ.ശ്രീലാൽ ചാലക്കുടി പൊങ്ങത്ത് അവസാന കണ്ണിയുമായി. കോർപ്പറേഷന് മുന്നിൽ സി.പി.ഐ നേതാവും എം.എൽ.എയുമായ പി.ബാലചന്ദ്രനും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരിയും പ്രസിഡന്റ് ബിനോയ് ഷെബീറും കണ്ണികളായി. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, സെക്രട്ടറി സി.പി.അബൂബക്കർ, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, അശോകൻ ചരുവിൽ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, സംവിധായകൻ പ്രിയനന്ദനൻ, സി.രാവുണ്ണി, സി.എസ്.ചന്ദ്രിക, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, കെ.വി.അബ്ദുൾ ഖാദർ, സി.പി.നാരായണൻ, സി.ആർ.ദാസ്, എൻ.കെ.അക്ബർ എം.എൽ.എ, ഏങ്ങണ്ടിയൂർ കാർത്തികേയൻ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, വി.ഡി.പ്രേം പ്രസാദ്, അഡ്വ.എൻ.കെ.ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ്, പ്രഭാകരൻ പഴശ്ശി, കെ.ആർ.സാംബശിവൻ, ഗ്രീഷ്മ അജയഘോഷ്, എൻ.ആർ.ഗ്രാമപ്രകാശ്, എം.എൻ.വിനയകുമാർ, ടി.ടി.ശിവദാസ്, കെ.രവീന്ദ്രൻ തുടങ്ങിയവരും അണിനിരന്നു. കോർപ്പറേഷന് മുൻവശത്ത് എം.എം.വർഗീസ്, ഒല്ലൂരിൽ എം.കെ.കണ്ണൻ, പാലിയേക്കര കെ.കെ.രാമചന്ദ്രൻ എം.എൽ.എ, പുതുക്കാട് ടി.കെ.വാസു, കുരിയച്ചിറ മുരളി പെരുന്നെല്ലി എം.എൽ.എ, ചീരാച്ചി പി.കെ.ഷാജൻ, തിരൂർ എ.സി.മൊയ്തീൻ എം.എൽ.എ, കോലഴി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.