
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയറിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. മുക്കുംപുഴ ആദിവാസി കോളനിയുടെ സമീപത്താണ് ഏകദേശം ഒരു വയസ് പ്രായമുള്ള ആൺ ആനക്കുട്ടിയുടെ ജഡം കാണപ്പെട്ടത്. പുഴയിൽ നിന്നും ഒഴുകിയെത്തിയതാണ്. ആദിവാസി കോളനി നിവാസികളാണ് വിവരം വാഴച്ചാൽ ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്യേഗസ്ഥരെ അറിയിച്ചത്. റേഞ്ച് ഓഫീസർ രാജേഷ്‌കുമാർ, ഫോറസ്റ്റർ എം.കെ.സുനിൽ, ബി.എഫ്.ഒ ഷിജു ജേക്കബ്ബ്, ഡ്രൈവർ അനസ് എന്നിവർ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. പിന്നീട് ജഡം കെട്ടിയിട്ടു. ഞായറാഴ്ച ഇതിന്റെ പോസ്റ്റ് മോർട്ടം നടക്കും.