അന്നമനട: പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ആരോപിച്ച് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. യു.ഡി.എഫിലെ ടെസി ടൈറ്റസിനെതിരെയാണ് എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

ആകെ 18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒമ്പത് അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസ് അംഗമായ കൃഷ്ണകുമാറും അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിൽ ഒപ്പ് വച്ചിട്ടുണ്ട്. കൃഷ്ണകുമാറും എൽ.ഡി.എഫ് അംഗങ്ങളായ ഒമ്പത് പേരും ഒപ്പിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ അവിശ്വാസപ്രമേയത്തിനും വോട്ടെടുപ്പും വേണ്ടിവന്നാൽ കൃഷ്ണകുമാർ രാജി വച്ചേക്കുമെന്നാണ് അറിയുന്നത്.

ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ടി.കെ. സതീശൻ, സിന്ധു ജയൻ, ടി.വി. സുരേഷ് കുമാർ, മഞ്ജു സതീശൻ, ഷീജ നസീർ, കെ.എ. ബൈജു, ജോബി ശിവൻ, മോളി വർഗീസ് എന്നിവരാണ് കൃഷ്ണകുമാറിനെ കൂടാതെ അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്.