
തൃശൂർ: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ 22ന് മൂന്ന് ജില്ലകളിൽ ദേശീയപാത 66 പ്രവൃത്തി പുരോഗതി വിലയിരുത്തും. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് സന്ദർശനം നടത്തുക. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 8.45 ന് കോഴിക്കോട് തൊണ്ടയാട് ഫ്‌ളൈ ഓവർ സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് മലപ്പുറത്ത് പാണമ്പ്ര വളവ്, കൂരിയാട് ജംഗ്ഷൻ, പാലച്ചിറമാട് വളവ്, തുടങ്ങിയവ സന്ദർശിക്കും. വൈകിട്ട് 3 ന് തൃശൂരിലെ കാപ്പിരിക്കാട്, 3.35ന് ചാവക്കാട് ബൈപാസ് , 4.15ന് വാടാനപ്പിള്ളി ബൈപാസ് , 4.40ന് തളിക്കുളം ബൈപാസ്, 5.15ന് എസ്.എൽ പുരം, 5.45ന് കൊടുങ്ങല്ലൂർ ബൈപാസ് എന്നിങ്ങനെയാണ് സന്ദർശനം.