rajan

തൃശൂർ: കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിലെ അവണൂർ പഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ചൂലിശേരി ലക്ഷം വീട് കുടിവെള്ള പദ്ധതി, അംബേദ്കർ പാപ്പ നഗർ കോളനി നവീകരണം, ഊരമ്പത്ത് ചിറ, കല്ലൂപ്പാലം നിർമ്മാണ ഒന്നാം ഘട്ടം, നാരായണത്തറ റോഡ് ഒന്നാംഘട്ടം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, വി.എസ്.പ്രിൻസ്, മിനി ഹരിദാസ്, എൻ.കെ.രാധാകൃഷ്ണൻ, അഞ്ജലി സതീഷ്, തോംസൺ തലക്കോടൻ, പി.വി.ബിജു തുടങ്ങിയവർ പങ്കെടുത്തു.